ഹൃദയാഘാതം തടയാന്‍ മുന്‍കരുതലുകള്‍ എടുക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ഏപ്രില്‍ 2023 (19:36 IST)
ഹൃദയാഘാതം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. ഹൃദയാഘാതം ഒരു പരിധിവരെ തടയാന്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. പ്രധാനമായും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രണത്തില്‍ കൊണ്ടുവരണം. കൂടാതെ ശരീരത്തിന്റെ ഭാരം ഉയരത്തിനനുസരിച്ച് നിയന്ത്രിക്കണം. പുകവലി പൂര്‍ണമായും ഒഴിവാക്കണം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണം.

ഭക്ഷണവും മിതമായ വ്യായാമവുമാണ് ഹൃദയാരോഗ്യത്തിന് ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രധാന കാര്യങ്ങള്‍. ഇന്ന് ചെറുപ്പക്കാരില്‍ വരെ ഹൃദയാഘാതം സാധാരണമായിരിക്കുകയാണ്. ഹൃദയത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതിരിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :