മൈഗ്രയ്ന്‍ ഉള്ളവര്‍ ഒഴിവാക്കേണ്ടതും പതിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങള്‍

  health , life style , food , migraine , ആരോഗ്യം , മൈഗ്രയ്ന്‍  , ഭക്ഷണം , കാപ്പി
Last Modified വെള്ളി, 7 ജൂണ്‍ 2019 (17:28 IST)
മൈഗ്രയ്ന്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. അസഹ്യമായ തലവേദനയെന്ന് ഇതിനെ വേണമെങ്കില്‍ വിളിക്കാം. തലച്ചോറിലെ രക്തധമനികള്‍ വികസിക്കുന്നതാണ് ഇതിനുള്ള കാരണമെങ്കിലും ഏറെക്കുറെ നമ്മുടെ ജീവിതശൈലി തന്നെയാണ് ഈ രോഗത്തിന് കാരണവും.

നമ്മുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങള്‍ കൊണ്ട് മൈഗ്രേയ്ന്‍ ഇല്ലാതാക്കുകയോ കുറയ്‌ക്കാന്‍ ശ്രമിക്കുകയോ ചെയ്യാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കുന്ന ചോക്ലേറ്റ്, ശീതള പാന്യങ്ങള്‍, ധാരാളം മസാലയടങ്ങിയ മല്‍സ്യമാംസങ്ങള്‍, നട്‌സ് തുടങ്ങിയവ ഒഴിവാക്കുകയോ അല്ലെങ്കില്‍ പരാമാവധി കുറയ്‌ക്കുകയോ ചെയ്യണം.

ഇലക്കറികള്‍, തവിടു കളയാത്ത ധാന്യം, തക്കാളി, നട്‌സ്, കരള്‍, മീന്‍ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ മൈഗ്രെയ്ന്‍ കുറയ്ക്കും. ചെറുനാരങ്ങയുടെ തൊലി അരച്ച് നെറ്റിയിലിടുന്നത് മൈഗ്രെയ്ന്‍ വേദന കുറയ്ക്കും. ബീറ്റ്‌റൂട്ട്, കുക്കുമ്പര്‍, കാരറ്റ് എന്നിവയുടെ ജ്യൂസിനൊപ്പം ചീരയില പിഴിഞ്ഞ വെള്ളം ചേര്‍ത്ത് കുടിയ്ക്കുന്നത് മൈഗ്രെയ്‌ന് പരിഹാരമാണ്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതും നല്ലതാണ്.

കാപ്പിയില്‍ ഇനി അല്‍പം നാരങ്ങ നീര് ചേർത്ത് കഴിച്ചാൽ മൈഗ്രേയ്‌നിനെ തുരത്താനാകും. മൈഗ്രേയ്ന്‍ ഉള്ളവര്‍ ഒരിക്കലും രാവിലെ കഴിക്കുന്ന കാപ്പിയ്ക്ക് മധുരം ഇടരുത്. ഇത് മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കും. കാപ്പി അതിന്റെ കയ്‌പ്പോട് കൂടിയാണ് കുടിയ്‌ക്കേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :