ശ്രീനു എസ്|
Last Modified ബുധന്‍, 30 ഡിസംബര്‍ 2020 (16:24 IST)
പലരും നമ്മളോട് പറയാറുണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കരുതെന്ന്. എന്നാല്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന്
ആരും തന്നെ ചിന്തിക്കാറില്ല. വെള്ളവും ഭക്ഷണവും ഒരുമിച്ച കഴിക്കാന്‍ പാടില്ലാത്തവയാണ്. ഒന്നുകില്‍ ആഹാരം കഴിക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ ആഹാരത്തിനുശേഷമോ മാത്രമേ വെള്ളം കുടിക്കാന്‍ പാടുള്ളു. നമ്മള്‍ കുടിക്കുന്ന വെള്ളം ആമാശയത്തിലെ ആസിഡുകളുടെ വീര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഈ ആസഡുകള്‍ ദഹനപ്രക്രിയക്ക് ആവശ്യമായതാണ്. വെള്ളവും ആഹാരവും ഒരുമിച്ച് വയറിനുള്ളില്‍ എത്തുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു. വെള്ളം ദഹനത്തിനാവശ്യമായ ആസിഡുകളുടെ വീര്യം കുറയ്ക്കുകയും ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കാതെ വരികയും ചെയ്യുന്നു. ഇതിന്റെ ഫലമായി വയറില്‍ പല അസ്വസ്ഥതകളും ഉണ്ടാകുകയും ചെയ്യുന്നു.