ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കണം ?

  Food , Pregnant Women , life style , ആരോഗ്യം , സ്‌ത്രീ , പ്രസവം , ഗര്‍ഭണി
Last Modified തിങ്കള്‍, 28 ജനുവരി 2019 (16:46 IST)
ഗര്‍ഭകാലത്തെ ഭക്ഷണക്രമത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഭൂരിഭാഗം പേരും സംശയമുള്ളവരായിരിക്കും. അമ്മയ്‌ക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യം പകരുന്ന ആഹാരസാധനങ്ങള്‍ വേണം കഴിക്കാന്‍.

മാംസാഹരങ്ങള്‍ കുറയ്‌ക്കുകയും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമവുമാണ് പിന്തുടരേണ്ടത്. ഗര്‍ഭകാലത്തു കഴിക്കാന്‍ ഏറ്റവും നല്ല ആഹാരക്രമം ഡോക്‍ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.

വൈറ്റമിന്‍
A, C,
K
എന്നിവ ധാരളമടങ്ങിയ ഗ്രീന്‍ ലീഫി വെജിറ്റബിളുകളും പഴങ്ങളും ഇലക്കറികളും ധാരാളം കഴിക്കണം. പച്ചക്കറികള്‍ക്കൊപ്പം ബീഫ്, പോര്‍ക്ക്‌ എന്നിവ ചെറിയ തോതില്‍ ഉള്‍പ്പെടുത്താം. കാത്സ്യം ധാരാളമുള്ള
ഗ്രീക്ക് യോഗര്‍ട്ട് ഗര്‍ഭിണികള്‍ക്ക് നല്ലതാണ്.

ഒമേഗ
3, പ്രോട്ടീന്‍ , ഫൈബര്‍ എന്നിവ അടങ്ങിയ വാള്‍നട്ട് ബെസ്‌റ്റാണ്. ഫൈറ്റോ ന്യൂട്രിയന്റ്സ്, സെലീനിയം, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയ ഹോള്‍ ഗ്രൈന്‍സ് ഉത്തമമാണ്. പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളമുള്ള ബീന്‍സ് അമ്മയ്‌ക്കും കുഞ്ഞിനും ഒരു പോലെ നല്ലതാണ്. ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് നല്ലതാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :