മുടി തഴച്ചുവളരാന്‍ ഈ ആഹാരങ്ങള്‍ കഴിക്കാം!

  health , life style , food , hair growth , മുടി , ആരോഗ്യം , ഭക്ഷണം , മുടി കൊഴിച്ചില്‍
Last Modified ചൊവ്വ, 2 ജൂലൈ 2019 (18:12 IST)
മുടിയുടെ ആരോഗ്യം എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. മുടി കൊഴിയുന്നത് സ്‌ത്രീകളെ പോലെ
പുരുഷന്മാരെയും സമ്മര്‍ദ്ദത്തിലാക്കും. ഭക്ഷണ കാര്യത്തിലെ ചില മാറ്റങ്ങളും ആഹാരക്രമവും മുടിയുടെ വളര്‍ച്ചയെ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുകയാണ് പ്രധാനം. ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കും. ചീര, മുരങ്ങയില എന്നീ ഇലക്കറികള്‍ പതിവാക്കണം. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിൻ ഇ ധാരാളം അടങ്ങിയ പഴമായ അവോക്കാഡോ. ദിവസവും ഒരു അവോക്കാഡോ ജ്യൂസായോ അല്ലാതെയോ കഴിക്കണം.

ദിവസവും ഒന്നോ രണ്ടോ നട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല മുടി തഴച്ച് വളരാനും വളരെ സഹായകമാണ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ മുടി ആരോ​​ഗ്യത്തോടെ വളരാൻ സഹായിക്കുന്നു. ഇതിനൊപ്പം ശുദ്ധ ജലത്തില്‍ മുടി കഴുകുകയും ഷാമ്പു അധികമായി ഉപയോഗിക്കാതിരിക്കുകയും വേണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :