റെഡ്‌മീറ്റ് അപകടകാരിയാകുന്നത് എങ്ങനെ ?

 red meat , health , life style , food , ആഹാരം , റെഡ് മീറ്റ് , ഭക്ഷണം , ബീഫ്
Last Modified തിങ്കള്‍, 1 ജൂലൈ 2019 (18:38 IST)
മാംസാഹാരങ്ങള്‍ ഒരു നേരമെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വളരെയധികമാണ്. ഇക്കൂട്ടത്തില്‍ പുരുഷന്മാരെ പോലെ സ്‌ത്രീകളുമുണ്ട്. ബീഫ്, മട്ടന്‍, പന്നിയിറച്ചി എന്നീ റെഡ്‌മീറ്റ് വിഭവങ്ങള്‍ കഴിക്കുന്നതിലാണ് ഭൂരിഭാഗം പേരും ആഗ്രഹം കാണിക്കുന്നത്.

സംസ്‌കരിച്ചതും അല്ലാത്തതുമായ റെഡ് മീറ്റിന്റെ ചെറിയ ഉപയോഗം പോലും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവരില്‍ ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കുമെന്നാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പഠനത്തില്‍ പറയുന്നത്.

ഹൃദയ സംബന്ധമായ രോഗങ്ങളിലെക്ക് നയിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം
മറ്റു രോഗങ്ങളും പിടിപെടും. ഇതോടെ മരണസാധ്യത കൂടും. മത്സ്യം, ഇലക്കറികൾ, പയർ വർഗങ്ങൾ, പച്ചക്കറികൾ, പഴ വര്‍ഗങ്ങള്‍ എന്നിവയാണ് കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :