ശ്രീനു എസ്|
Last Updated:
വെള്ളി, 31 ജൂലൈ 2020 (14:32 IST)
പലര്‍ക്കും ഒരു ശീലമുള്ളത് രാത്രി ഉറങ്ങാന്‍ നേരം കുറച്ചു സമയം കിടന്നുകൊണ്ട് മെബൈലില്‍ കളിക്കുകയും ഉറക്കം വരുമ്പോള്‍ മെബൈല്‍ സമീപത്തുവച്ചുതന്നെ കിടന്ന് ഉറങ്ങുകയുമാണ്. ഇത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ഫോണില്‍ നിന്നും പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കും.
ഫോണില്‍ നിന്നുള്ള എല്‍ഇഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും സിര്‍ക്കാഡിയന്‍ റിഥത്തെ ബാധിക്കുകയും ഇതിലൂടെ ഉറക്കം നഷ്ടമാകുന്നതിനും കാരണമാകും. സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍, മൈക്രോവേവ് അവനില്‍നിന്നു പുറപ്പെടുന്ന റേഡിയേഷനു തുല്യമാണ്. അര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍ എന്നിവക്ക് ഇത് കാരണമായേക്കാം.