സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (11:24 IST)
ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് ബെറി പഴങ്ങള്‍. ഇന്‍ഫ്‌ളമേഷനെ ചെറുക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ബെറി കഴിക്കുന്ന ശീലമുള്ളവരില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണങ്ങള്‍ കുറവാണെന്ന കണ്ടെത്തലുണ്ട്. ബെറികള്‍ ദഹനത്തിന്റെ വേഗത കുറയ്ക്കുന്നു. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു.
ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ബെറികള്‍. ആന്റി ഇന്‍ഫ്‌ളമേറ്ററി ഫലമാണ് ഇതിനു കാരണം. കൂടാതെ ഇത് ശരീര വേദന കുറയ്ക്കാനും സഹായിക്കും.