എല്ലുകള്‍ക്ക് ബലം പകരാന്‍ ഇവയെല്ലാം കഴിക്കാം

 health , life style , food , strong bones , എല്ലുകള്‍ , ആരോഗ്യം , ഭക്ഷണം , ചെറുപയര്‍ , ശരീരം
Last Modified വെള്ളി, 5 ജൂലൈ 2019 (19:21 IST)
ഒരു വ്യക്തിയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ എല്ലുകളുടെ ബലം ശക്തിപ്പെടുത്തുക ആവശ്യമാണ്. എല്ലിന്റെ ബലക്കുറവ് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വ്യായാമം പതിവാക്കുന്നതിനൊപ്പം ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളും എല്ലുകള്‍ക്ക് കരുത്ത് പകരും.

എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. സ്‌ത്രീകളും ഇക്കൂട്ടത്തിലുണ്ട്. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനാവശ്യം.

രാവിലെയോ വൈകിട്ടോ പാല്‍ കുടിക്കുകയും ചുവന്ന അരി, ചെറുപയർ, ഡാൽപരിപ്പ്, കാത്സ്യം ധാരാളം അടങ്ങിയ ചീസും തൈരും, ബട്ടര്‍ എന്നിവ കൃത്യമായ രീതിയില്‍ കഴിക്കണം. കാൽസ്യം സമൃദ്ധമായ ചെറിയ മുള്ളോടുകൂടിയ മത്സ്യം, മത്തി, നെയ്മത്തി, നെത്തോലി എന്നിവ എല്ലുകളെ ബലപ്പെടുത്തും.

നട്‌സ്, മധുര കിഴങ്ങ്, ചീര എന്നിവയില്‍ ധാരാളമായി മാംഗനീസ് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ ചുവന്ന അരിയില്‍ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനൊപ്പം കഫീൻ അടങ്ങിയ കാപ്പിയും ശീതള പാനീയങ്ങളും കഴിവാക്കേണ്ടത് അത്യാവശ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :