സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 31 മെയ് 2023 (14:40 IST)
ഇന്ന് ലോക പുകയില വിരുദ്ധ ദിനമാണ്. പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ ചില ഭക്ഷണങ്ങളും പാനിയങ്ങളും ഒഴിവാക്കേണ്ടതുണ്ട്. പുകയിലയുടെ ഉപയോഗം ദോഷമാണെന്നറിയാമെങ്കിലും ലോകവ്യാപകമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. ലോകത്ത് 13വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള 14മില്യണ്‍ കുട്ടികള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നെന്നാണ് കണക്ക്. പുകയില കമ്പനികള്‍ വര്‍ഷവും പരസ്യങ്ങള്‍ക്കായി കോടികളാണ് മുടക്കുന്നത്.
ലോകാരോഗ്യസംഘടന 1988 മുതലാണ് പുകയില വിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്. ഇത്തവണ ചെറുപ്പക്കാരിലെ പുകയില ഉപയോഗം കുറക്കുകയെന്നതാണ് ലക്ഷ്യം. സിഗരറ്റ് വലി നിര്‍ത്തുമ്പോള്‍ നിങ്ങള്‍ മാംസാഹാരം കഴിക്കുന്നതില്‍ നിയന്ത്രണം വേണം. മാംസാഹാരം കഴിക്കുമ്പോള്‍ സിഗരറ്റിന്റെ സ്വാദ് നന്നായിട്ട് തോന്നുന്നതാണ് ഇതിന് കാരണം. കൂടാതെ മദ്യവും കോളപോലുള്ള പാനിയങ്ങളും ഒഴിവാക്കണം. ഇത് സിഗരറ്റിന്റെ കോമ്പിനേഷനാണ്.