ശ്രീനു എസ്|
Last Modified തിങ്കള്‍, 17 മെയ് 2021 (14:46 IST)
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ് പപ്പായ. കുറഞ്ഞ കലോറിയാണ് പപ്പായയുടെ ഒരു പ്രത്യേകത. നൂറുഗ്രാം പപ്പായയില്‍ വെറും 45 കലോറി മാത്രമാണ് ഉള്ളത്. ഇത് അമിത ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു വിദ്യയാണ്. കൂടാതെ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ എ പപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിനാണ് വിറ്റാമിന്‍ എ ആയി മാറുന്നത്.
കൂടാതെ ആന്റി ഓക്‌സിഡന്റായ ബീറ്റാ കരോട്ടിന്‍ കഴിക്കുന്നത് കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് ക്യാന്‍സര്‍ എപ്പിഡെമോളജി പ്രിവന്‍ഷന്‍ ബയോ മാര്‍ക്കേഴ്‌സ് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. വര്‍ഷം മുഴുവന്‍ ലഭിക്കുന്ന പപ്പായ
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.