കസ്‌കസ് ആളൊരു കുഞ്ഞനാണെങ്കിലും ഗുണങ്ങൾ ഏറെയാണ്!

കസ്‌കസ് ആളൊരു കുഞ്ഞനാണെങ്കിലും ഗുണങ്ങൾ ഏറെയാണ്!

Rijisha M.| Last Modified ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (18:12 IST)
സർബത്തിലും ഐസ്‌ക്രീമുകളിലും എല്ലാം ഒരു പ്രത്യേക സ്ഥാനം നമ്മുടെ കസ്‌കസിനുണ്ട്. രുചിയിൽ മിടുക്കനായ ഈ കുഞ്ഞൻ കുരുക്കൾ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയണമെന്നില്ല. കസ്‌കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്‌സ് കറുപ്പു ചെടിയുടെ വിത്തുകളാണിവ. പപ്പാവര്‍ സൊമ്‌നിഫെറം എന്നതാണ് കശകശയുടെ ശാസ്ത്രീയ നാമം. ഡെസര്‍ട്ടുകളിലും പാനീയങ്ങളിലും മറ്റ് വിഭവങ്ങളിലും രുചി കൂട്ടാനാണ് കശകശ ചേര്‍ക്കുന്നത്.

വായ്പുണ്ണ് അകറ്റാന്‍ കശകശ സഹായിക്കുന്നു. പൊടിച്ച കശകശയില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് വായിലെ വ്രണങ്ങളെ അകറ്റുന്നു. കശകശയിലടങ്ങിയ ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. വയര്‍ നിറഞ്ഞു എന്ന തോന്നല്‍ കൂടുതല്‍ സമയത്തേക്ക് ഉണ്ടാക്കുന്നു. കശകശയുടെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഉറക്ക പ്രശ്നങ്ങള്‍ക്കു പരിഹാരമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങള്‍ കശകശയില്‍ ധാരാളമുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു സഹായിക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡായ ലിനോലെയ്ക് ആസിഡ് പോലുള്ളവ കശകശയില്‍ ധാരാളമുണ്ട്. ഇവ ഹൃദ്രോഗം, ഹൃദയാഘാതം ഇവ തടഞ്ഞ് ഹൃദയാരോഗ്യമേകാന്‍ കശകശ സഹായിക്കുന്നു. കാല്‍സ്യം, ഫോസ്ഫറസ് ഇവ എല്ലുകള്‍ക്ക് ആരോഗ്യമേകുന്നു. എല്ലുകളെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്ന പ്രോട്ടീനായ കൊളാജന്റെ നിര്‍മാണത്തിനു സഹായിക്കുന്ന മാംഗനീസ് കശകശയില്‍ ഉണ്ട്. കശകശയില്‍ സിങ്ക് ധാരാളമായുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. കൂടാതെ മാക്യുലാര്‍ ഡീജനറേഷന്‍ എന്ന പ്രായമാകുമ്‌ബോഴുണ്ടാകുന്ന നേത്രരോഗം തടയാനും സിങ്ക് സഹായിക്കുന്നു. കശകശയിലടങ്ങിയ ആന്റി ഓക്സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്.

ചര്‍മത്തിലെ അണുബാധ തടയാന്‍ നല്ലതാണ്. കശകശയിലടങ്ങിയ ആന്റി ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ ഇതിനു സഹായിക്കുന്നു. കശകശ പേസ്റ്റാക്കി അതില്‍ അല്‍പ്പം നാരങ്ങാനീര് ചേര്‍ത്ത് അണുബാധയുള്ളിടത്ത് പുരട്ടിയാല്‍ ചൊറിച്ചിലും പൊള്ളലും കുറയും. കശകശയിലടങ്ങിയ കാല്‍സ്യം, കോപ്പർ, അയണ്‍ ഇവ 'ന്യൂറോട്രാന്‍സ്മിറ്ററുകളെ' നിയന്ത്രിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

ഇങ്ങനെ നീളുന്നു കശകശ എന്ന നമ്മുടെ കസ്‌കസിന്റെ ഉപയോഗങ്ങൾ. അതുകൊണ്ടുതന്നെ ഇത് ശരീരത്തിൽ എത്തുന്നത് നമുക്ക് ഉന്മേഷം നൽകുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :