പാരിസ്|
priyanka|
Last Updated:
തിങ്കള്‍, 11 ജൂലൈ 2016 (12:15 IST)
ആതിഥേയരായ ഫ്രാന്‍സിനെ വീഴ്ത്തി പോര്‍ച്ചുഗല്‍ ആദ്യമായി യൂറോകപ്പില്‍ (1-0)മുത്തമിട്ടു. നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 25ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കേറ്റു പുറത്താവുകയും ചെയ്തതോടെ പോര്‍ച്ചുഗല്‍ പ്രതിരോധത്തിലായി. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ എദര്‍ വിജയഗോള്‍ വലയിലാക്കിയതോടെ ആതിഥേയരെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ കന്നി യൂറോകപ്പ് നേടി.
കളിയിലെ മേധാവിത്വം ഫ്രാന്‍സിനായിരുന്നെങ്കിലും അവസരങ്ങളെല്ലാം ഫ്രാന്‍സ് പാഴാക്കി. 2004ലെ യൂറോകപ്പിന്റെ ഫൈനലില്‍ ഗ്രീസിനോടു തോറ്റ പോര്‍ച്ചുഗല്‍ ചരിത്രത്തിലാദ്യമായാണ് യൂറോകപ്പ് സ്വന്തമാക്കുന്നത്. പോര്‍ച്ചുഗലിന്റെ ആദ്യ അന്താരാഷ്ട്ര കിരീടവും ഇതു തന്നെ.