യൂറോ കപ്പ്: പോര്‍ച്ചുഗല്‍ - ഫ്രാന്‍സ് ഫൈനല്‍ പോരാട്ടം നാളെ

യൂറോ കപ്പ് ഫൈനലില്‍ നാളെ ആതിഥേയരായ ‍ഫ്രാന്‍സ് പോര്‍ച്ചുഗലിനെ നേരിടും

euro cup, portugal, france, final യൂറോ കപ്പ്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്
സജിത്ത്| Last Modified ശനി, 9 ജൂലൈ 2016 (07:37 IST)
യൂറോ കപ്പ് ഫൈനലില്‍ നാളെ ആതിഥേയരായ ‍ഫ്രാന്‍സ് പോര്‍ച്ചുഗലിനെ നേരിടും. ഫ്രാന്‍സ് കരുത്തരായ ജര്‍മ്മനിയെയും പോര്‍ചുഗല്‍ വെയില്‍സിനെയുമാണ് സെമി ഫൈനലില്‍ തോല്‍പിച്ചത്. നാളെ രാത്രി 12.30നാണ് കലാശപ്പോരാട്ടം.

സെമിയില്‍ നേടിയ ആധികാരിക ജയം ഇരു ടീമുകള്‍ക്കും ആത്മവിശ്വാസം നല്‍കുന്നു. സ്വന്തം മണ്ണില്‍ കിരീട മോഹവുമായിറങ്ങുന്ന ഫ്രാന്‍സിന് പോര്‍ചുഗലെന്ന കടമ്പ കൂടി കടന്നാല്‍ യൂറോയിലെ മൂന്നാം കിരീടം സ്വന്തമാക്കാം. എന്നാല്‍ 2004ല്‍ ഗ്രീസിന്‍റെ അപ്രതീക്ഷിത കുതിപ്പിന് മുന്നില്‍ തകര്‍ന്നു വീണ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള അവസരമാണ് പോര്‍ചുഗലിന് ഈ മത്സരം.

കഠിനാധ്വാനം കൊണ്ട് ഫൈനലിലെത്തിയ ടീമാണ് ഫ്രാന്‍സ്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയിച്ചു. സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയത് മാത്രമാണ് ഏക തിരിച്ചടിയായത്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ഭാഗ്യം കൊണ്ട് മുന്നേറിയ ടീമാണ് പോര്‍ചുഗല്‍ . ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും സമനിലയായിരുന്നു ഫലം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :