കൈക്കൂലി വാങ്ങിയതായി ഫിഫ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ഫിഫയിലെ അഴിമതി , മിഷേല്‍ പ്ലാറ്റിനി , എഫ്ബിഐ , സെപ് ബ്ലാറ്റര്‍
സൂറിക്ക്| jibin| Last Modified വ്യാഴം, 4 ജൂണ്‍ 2015 (12:44 IST)
ഫിഫയിലെ മുതിര്‍ന്ന ഭാരവാഹികള്‍ക്കൊപ്പം 1998ലെയും 2010ലെയും ലോകകപ്പ് ഫുട്ബോള്‍ വേദികള്‍ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയതായി മുന്‍ ഫിഫ എക്സിക്യൂട്ടീവ് ചാള്‍സ് ബ്ലേസര്‍. കൊണ്‍കാഫിന്‍റെ ഭാരവാഹിത്വം വഹിച്ച കാലയളവില്‍ മല്‍സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയിരുന്നതായും ബ്ലേസറുടെ മൊഴിയിലുണ്ട്.

അതേസമയം, ശനിയാഴച്ത്തെ യോഗം മാറ്റിവച്ചതായി യുവേഫ പ്രസിഡന്‍റ് മിഷേല്‍ പ്ലാറ്റിനി അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് യോഗം ചേരേണ്ടതില്ലെന്ന് പ്ലാറ്റിനി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമായിരിക്കും യോഗം ചേരുക.

ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഫിഫയില്‍ നടമാടിയ അഴിമതികളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി രാജിവെച്ച് സെപ് ബ്ലാറ്ററെ ചോദ്യം ചെയ്യണമെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ആവശ്യപ്പെട്ടു. ഫിഫയ്ക്കെതിരായ യുഎസിന്റെ അന്വേഷത്തില്‍ ബ്ലേസറുടെ മൊഴി നിര്‍ണായക വഴിത്തിരിവായിരുന്നതായും പൊലീസ് വെളിപ്പെടുത്തി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അഴിമതിക്കേസില്‍ ഫിഫയുടെ ഉന്നതരെ അറസ്റ്റ് ചെയ്ത എഫ്ബിഐയുടെ നടപടി വന്‍ പ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സെപ് ബ്ലാറ്റര്‍ക്ക് രാജി വയ്ക്കേണ്ടിവന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :