അങ്ങനെ സംഭവിച്ചാല്‍ സഹതാരങ്ങള്‍ തന്നെ കൊല്ലും: മെസി വെളിപ്പെടുത്തുന്നു

കോപ്പ അമേരിക്ക കിരീടം ഇത്തവണ നേടുക തന്നെ ചെയ്യും

  ലയണല്‍ മെസി , അര്‍ജന്റീന , കോപ്പ അമേരിക്ക , താടി
ന്യൂയോര്‍ക്| jibin| Last Modified ശനി, 18 ജൂണ്‍ 2016 (16:10 IST)
കോപ്പ അമേരിക്കയുടെ ശതാബ്‌ദി ടൂര്‍ണമെന്റില്‍ താടി വളര്‍ത്തിയത് എന്തിനെന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി വ്യക്തമാക്കുന്നു. താടി വടിക്കാന്‍ സഹതാരങ്ങള്‍ സമ്മതിക്കുന്നില്ല. അവര്‍ അറിയാതെയെങ്ങാനും താടി വടിച്ചാല്‍ അവന്‍‌മാര്‍ എന്നെ കൊല്ലുമെന്നും നര്‍മത്തോടെ മെസി പറഞ്ഞു.

കിരീടം ഇത്തവണ നേടുക തന്നെ ചെയ്യും. താടി വളര്‍ത്തിയതിന്റെ ലക്ഷ്യവും അത് തന്നെയാണ്.
ടൂർണമെന്റ് അവസാനിക്കാതെ താടി വടിക്കാൻ അർജന്റീന ടീമിലെ സഹതാരങ്ങൾ സമ്മതിക്കില്ല. അങ്ങനെ ചെയ്‌താല്‍ ചങ്ങാതിമാര്‍ തന്നെ കൊല്ലും. താടി ഭാഗ്യത്തിന്റെ അടയാളമാണെന്നാണ് ഞങ്ങൾ കരുതുന്നതെന്നും മെസി പറഞ്ഞു.

ചങ്ങാതിമാര്‍ സമ്മതിക്കാത്തതിനാലാണ് താടി വടിക്കാത്തത്. ഇത് ഭാഗ്യത്തിന്റെ അടയാളമാണെന്നാണ് അവര്‍ പറയുന്നത്. 23 വര്‍ഷമായി കിട്ടാക്കനിയ കോപ്പ അമേരിക്ക കിരീടം ഇത്തവണ നേടുക തന്നെ ചെയ്യും. അതിനാല്‍ ഉടനെയൊന്നും താടി വടിക്കില്ലെന്നും മെസി എഎസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :