Sookshma Darshini Social Media Review: നസ്രിയയുടെ വരവ് ചുമ്മാതല്ല, സക്‌സസ് സ്റ്റാറായി ബേസിലും; സൂക്ഷ്മദര്‍ശിനി കൊള്ളാമെന്ന് സോഷ്യല്‍ മീഡിയ

അടുക്കളയിലെ ജനാലയിലൂടെ അടുത്ത വീട്ടിലേക്ക് പതിവായി നോക്കിയിരിക്കുന്ന പ്രിയദര്‍ശിനി എന്ന വീട്ടമ്മയിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്

Sookshma Darshini
രേണുക വേണു| Last Modified ശനി, 23 നവം‌ബര്‍ 2024 (07:47 IST)
Sookshma Darshini

Sookshma Darshini Social Media Review: ബേസില്‍ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി.ജിതിന്‍ സംവിധാനം ചെയ്ത 'സൂക്ഷ്മദര്‍ശിനി'ക്ക് മികച്ച പ്രേക്ഷകാഭിപ്രായം. പ്രേക്ഷകരെ ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും സിനിമയ്ക്ക് സാധിക്കുന്നുണ്ടെന്നും ധൈര്യമായി കുടുംബസമേതം ടിക്കറ്റെടുക്കാമെന്നും പ്രേക്ഷകര്‍ പ്രതികരിക്കുന്നു. 'നോണ്‍സെന്‍സ്' എന്ന ചിത്രത്തിനു ശേഷം ജിതിന്‍ സംവിധാനം ചെയ്തിരിക്കുന്ന 'സൂക്ഷ്മദര്‍ശിനി' മിസ്റ്ററി ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്നതാണ്.

അടുക്കളയിലെ ജനാലയിലൂടെ അടുത്ത വീട്ടിലേക്ക് പതിവായി നോക്കിയിരിക്കുന്ന പ്രിയദര്‍ശിനി എന്ന വീട്ടമ്മയിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. അടുത്ത വീട്ടില്‍ താമസിക്കാന്‍ എത്തുന്ന മാനുവലില്‍ ചില നിഗൂഢതകള്‍ പ്രിയദര്‍ശിനി കണ്ടെത്തുന്നു. ഈ നിഗൂഢതകളുടെ ചുരുളഴിക്കാന്‍ പ്രിയദര്‍ശിനി നടത്തുന്ന യാത്രയാണ് സിനിമ.

ആദ്യ പകുതിയില്‍ തന്നെ നിഗൂഢത നിറയ്ക്കാനും പ്രേക്ഷകരെ പിടിച്ചിരുത്താനും സംവിധായകനു സാധിക്കുന്നുണ്ട്. അപ്രതീക്ഷിത ട്വിസ്റ്റുകളും മികച്ചൊരു ക്ലൈമാക്‌സുമാണ് ചിത്രത്തിന്റേതെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. പ്രിയദര്‍ശിനിയായി നസ്രിയയും മാനുവല്‍ ആയി ബേസിലും വേഷമിട്ടിരിക്കുന്നു. ഇരുവരുടെയും പ്രകടനം മികച്ചതാണെന്നും ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്നതിനാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന ...

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന നിർബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി
എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കൂടി ഇഷ്ടദാനം റദ്ദാക്കാന്‍ കഴിയുമെന്നും കോടതി ...

സര്‍ക്കാരിന് പണമില്ല; ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച ...

സര്‍ക്കാരിന് പണമില്ല; ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് ...

നിയമപരമായ സംരക്ഷണം പുരുഷന്മാര്‍ക്കെതിരെ സ്ത്രീകളുടെ പുതിയ ...

നിയമപരമായ സംരക്ഷണം പുരുഷന്മാര്‍ക്കെതിരെ സ്ത്രീകളുടെ പുതിയ ആയുധം;  ഇക്കാര്യങ്ങള്‍ അറിയണം
ഇന്ത്യയില്‍, പ്രത്യേകിച്ച് പരാജയപ്പെട്ട ബന്ധങ്ങളില്‍, നിയമ വ്യവസ്ഥകളുടെ ദുരുപയോഗം ...

ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു

ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി തടഞ്ഞു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനിക വിലക്ക് കോടതി ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു
തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. കാഞ്ചിയാറില്‍ പതിനാലുകാരനായ ...