വീണ്ടും നായകനും നിര്‍മ്മാതാവുമായി ഉണ്ണി മുകുന്ദന്‍, ചിരിപ്പിക്കാന്‍ 'ഷെഫീക്കിന്റെ സന്തോഷം' വരുന്നു, ചിത്രീകരണം സെപ്റ്റംബറില്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (08:57 IST)

മേപ്പടിയാന് ശേഷം പുതിയ ചിത്രം നിര്‍മ്മിച്ച് അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍. 'ഷെഫീക്കിന്റെ സന്തോഷം' എന്നു പേരിട്ടിരിക്കുന്ന സിനിമയൊരു റിയലിസ്റ്റിക് ഫണ്‍ മൂവിയാണ്.'ഗുലുമാല്‍' എന്ന ടിവി ഷോയിലൂടെ ശ്രദ്ധ നേടിയ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നാട്ടിന്‍പുറത്തെ ചായക്കടകളെ ഓര്‍മ്മിപ്പിക്കുംവിധം ഉള്ള ടൈറ്റില്‍ പോസ്റ്ററും പുറത്തുവന്നു. സെപ്റ്റംബര്‍ മൂന്നാംവാരം ചിത്രീകരണം ആരംഭിക്കും.
'ഈ ചില്ലുകൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ്ണ പലഹാരങ്ങളാണോ' എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവന്നത്.എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബ്രോ ഡാഡി, 12th മാന്‍ എന്നീ സിനിമകളുടെ തിരക്കിലാണ് ഉണ്ണിമുകുന്ദന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :