ആസിഫ് അലിയുടെ മാരുതി 800 എത്തി,'മഹേഷും മാരുതിയും' ഷൂട്ടിംഗ് മാര്‍ച്ചില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (17:11 IST)

ആസിഫ് അലിയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'. അടുത്തിടെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.സച്ചി-സേതു കൂട്ടുകെട്ടിലെ സേതു കുട്ടനാടന്‍ ബ്ലോഗിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും.പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് കൂടിയായ മണിയന്‍പിള്ള രാജു.സിനിമയ്ക്ക് വേണ്ടി 1984 മോഡല്‍ മാരുതി 800 കാര്‍ പുതുക്കി പുറത്തിക്കി. ചിത്രത്തില്‍ ആസിഫലിയെ പോലെ തന്നെ തുല്യ പ്രാധാന്യമുള്ള കാറിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

മഹേഷും മാരുതി 800 കാറും പിന്നെ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന ട്രയാങ്കിള്‍ ലൗ സ്റ്റോറി ആണ് ഈ ചിത്രം എന്നാണ് സേതു നേരത്തെ പറഞ്ഞത്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും അതിനു ശേഷം അവന്റെ ജീവിതം എങ്ങനെ മാറുന്നുവെന്നാണ് സിനിമ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :