കെ ആര്‍ അനൂപ്|
Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (11:04 IST)
പലപ്പോഴും ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഖങ്ങളെ സിനിമ കാണുന്ന ഒരാള്‍ക്ക് പരിചയം ഉണ്ടാകില്ല. ഒത്തിരി പേരുടെ വിയര്‍പ്പാണ് സിനിമ. പുഴു എന്ന ചിത്രത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന ഓരോരുത്തരെയും പരിചയപ്പെടുത്തുകയാണ് നിര്‍മ്മാതാക്കള്‍. പ്രീസ്റ്റ്, വികൃതി, മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള, തൊട്ടപ്പന്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അമല്‍ ചന്ദ്രന്‍ പുഴുവിലുമുണ്ട്.
'പ്രീസ്റ്റ്, വികൃതി, മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ജനപ്രിയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് അമല്‍ ചന്ദ്രന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. അഭിനേതാവില്‍ നിന്ന് കഥാപാത്രത്തിലേക്കുള്ള രൂപാന്തരത്തെ വളരെ അനായാസമായി കൈകാര്യം ചെയ്യാന്‍ അമല്‍ ചന്ദ്രന് എന്നും സാധിച്ചിട്ടുണ്ട് .
മേക്കപ്പ് എന്ന അനന്തമായ സാധ്യതകളുള്ള കലക്ക് പുത്തനുണര്‍വും ഊര്‍ജ്ജവും നല്‍കാന്‍ എന്നും അമലിന് സാധിച്ചിട്ടുണ്ട്. വിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഈ കലാകാരനെ ഒരുപാട് പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് ടീം പുഴു.'-പുഴു ടീം കുറിച്ചു.
പുഴു ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്.