നിവിന്‍ പോളി-ആസിഫ് അലി ചിത്രം 'മഹാവീര്യര്‍' വരുന്നു, ഷൂട്ടിംഗ് രാജസ്ഥാനില്‍ തുടങ്ങി !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (11:53 IST)

നീണ്ട ഇടവേളയ്ക്കു ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു. എബ്രിഡ് ഷൈന്‍ ചിത്രം രാജസ്ഥാനില്‍ തുടങ്ങി. 'മഹാവീര്യര്‍' എന്നാണ് സിനിമയുടെ പേര്. കന്നഡ താരം ഷാന്‍വി ശ്രീയാണ് നായിക. സിദ്ദിഖ്,ലാല്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി തൃപ്പൂണിത്തുറയില്‍ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കും. ജയ്പൂര്‍ ആണ് പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.

എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. നിവിന്‍പോളിയും ഷംനാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ട്രാഫിക്, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ആസിഫ് നിവിനും നേരത്തെ ഒന്നിച്ച് അഭിനയിച്ചിരുന്നു.വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :