ദുല്‍ഖര്‍ കാശ്മീരിലേക്ക്, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഏപ്രില്‍ 2021 (12:32 IST)

കഴിഞ്ഞവര്‍ഷം തന്റെ 34-ാം ജന്മദിനത്തില്‍ ചില പ്രോജക്ടുകള്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം. ഈ സിനിമയുടെ ചിത്രീകരണത്തിനായി ദുല്‍ഖര്‍ കാശ്മീരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ അതിനുള്ള സൂചന നടന്‍ നല്‍കി.


ഈ ചിത്രത്തില്‍ ലഫ്റ്റനന്റ് റാമിന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കും.1964 ലെ യുദ്ധത്തിനിടയില്‍ പിറന്ന മനോഹരമായ പ്രണയകഥയാണ് സിനിമ. യുദ്ധതോടൊപ്പം എഴുതപ്പെട്ട ലഫ്റ്റനന്റ് റാമിന്റെ പ്രണയകഥ എന്ന ടാഗ് ലൈനോടുകൂടിയാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'സല്യൂട്ട്' ചിത്രീകരണം അടുത്തിടെയാണ് നടന്‍ പൂര്‍ത്തിയാക്കിയത്. എസ്ഐ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കും.ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :