പ്രായമായി, ഇനി ചെറിയ പെൺകുട്ടികൾക്കൊപ്പം റൊമാൻസ് ചെയ്യാൻ സാധിക്കില്ല: മാധവൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (18:39 IST)
ചെറിയ പെൺകുട്ടികൾക്കൊപ്പം സ്ക്രീനിൽ റൊമാൻസ് ചെയ്ത് അഭിനയിക്കാൻ ഇനി തനിക്കാകില്ലെന്ന് നടൻ മാധവൻ. റോക്കട്രി ദി നമ്പി ഇഫക്ടിൻ്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി കൊൽക്കത്തയിൽ സംസാരിക്കവെയാണ് താരത്തിൻ്റെ പ്രതികരണം.

ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന മാധവനെ റൊമാൻ്റിക് റോളിൽ എപ്പോഴാണ് കാണാനാവുക എന്ന ചോദ്യത്തിനായിരുന്നു മാധവൻ്റെ മറുപടി. എൻ്റെ പ്രായത്തിനനുസരിച്ചുള്ള സ്ക്രിപ്റ്റ് ലഭിക്കണം. ഇനി സ്ക്രീനിൽ ചെറിയ പെൺകുട്ടികൾക്കൊപ്പം റൊമാൻസ് ചെയ്യാൻ സാധിക്കില്ല. മാധവൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :