Malaikottai Vaaliban vs Bramayugam: മലൈക്കോട്ടൈ വാലിബന്റെ ടോട്ടല്‍ കളക്ഷന്‍ നാല് ദിവസം കൊണ്ട് മറികടന്ന് ഭ്രമയുഗം; മലയാള സിനിമയ്ക്ക് ഇത് 'മമ്മൂട്ടിയുഗം'

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭ്രമയുഗം കേരളത്തില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 12 കോടിയില്‍ അധികം കളക്ട് ചെയ്തു

Malaikottai Vaaliban and Bramayugam
രേണുക വേണു| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (07:44 IST)
Malaikottai Vaaliban and Bramayugam

Malaikottai Vaaliban vs Bramayugam: മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ആഗോള കളക്ഷന്‍ നാല് ദിവസം കൊണ്ട് മറികടന്ന് മമ്മൂട്ടിയുടെ ഭ്രമയുഗം. തിയറ്ററുകളില്‍ പരാജയമായ മലൈക്കോട്ടൈ വാലിബന്റെ ടോട്ടല്‍ കളക്ഷന്‍ 29.75 കോടിയാണ്. 17 കോടിക്ക് അടുത്തായിരുന്നു വാലിബന്റെ ഇന്ത്യന്‍ ഗ്രോസ്. ഓവര്‍സീസില്‍ നിന്ന് 13.15 കോടിയും വാലിബന്‍ നേടിയിരുന്നു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ഭ്രമയുഗം ഇതെല്ലാം മറികടന്നു.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭ്രമയുഗം കേരളത്തില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 12 കോടിയില്‍ അധികം കളക്ട് ചെയ്തു. 15 കോടിയില്‍ അധികമാണ് ഇന്ത്യന്‍ ഗ്രോസ്. ഓവര്‍സീസില്‍ നിന്ന് 16 കോടിയും കളക്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആകെ കളക്ഷന്‍ 31 കോടിയായി.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തില്‍ മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 നാണ് തിയറ്ററുകളിലെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :