മൂന്നാം ദിനം, ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നിട്ടും 10 കോടിയിലേക്ക് കുതിച്ച് ഭ്രമയുഗം

Mammootty (Bramayugam)
Mammootty (Bramayugam)
അഭിറാം മനോഹർ| Last Modified ഞായര്‍, 18 ഫെബ്രുവരി 2024 (12:45 IST)
മലയാള സിനിമയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്കൊപ്പം വേറിട്ട കഥാപാത്രങ്ങളുമായി നിറഞ്ഞാടുകയാണ് മെഗാതാരം മമ്മൂട്ടി. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ഭ്രമയുഗമെന്ന ചിത്രവും മികച്ച പ്രതികരണമാണ് നേടുന്നത്. മലയാള സിനിമാപ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലാത്ത കഥാപശ്ചാത്തലമല്ലാഞ്ഞിട്ടും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റിലാണ് സിനിമ എന്നിരുന്നിട്ടും സിനിമയുടെ ബോക്‌സോഫീസ് കളക്ഷനെ അതൊന്നും തന്നെ ബാധിച്ചിട്ടില്ല.

ആദ്യ ദിനത്തില്‍ 3.1 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്. രണ്ടാം ദിവസം അത് 2.45 കോടിയിലേക്ക് ചുരുങ്ങിയെങ്കിലും മൂന്നാം ദിവസം 3.50 കോടി രൂപ കളക്റ്റ് ചെയ്ത് സിനിമ ശക്തമായി തന്നെ തിരിച്ചെത്തി. ശനിയാഴ്ച 61 ശതമാനം ഒക്ക്യുപെന്‍സിയാണ് സിനിമയ്ക്കുണ്ടായിരുന്നത്. രാത്രി ഷോയില്‍ ഇത് 74 ശതമാനമായി ഉയരുകയും ചെയ്തു. മമ്മൂട്ടിയുടെ കഴിഞ്ഞ ചിത്രമായ കാതല്‍ ആദ്യ ദിനം ഒരു കോടി രൂപ മാത്രമായിരുന്നു കളക്റ്റ് ചെയ്തത്. ഞായറാഴ്ച ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള ബുക്കിംഗ് ആപ്പുകളില്‍ മികച്ച ബുക്കിംഗാണ് ഭ്രമയുഗത്തിനുള്ളത്. ശനിയാഴ്ചത്തെ കളക്ഷന്‍ നേട്ടത്തെ വെട്ടിക്കുകയാണെങ്കില്‍ നാലാം ദിനത്തില്‍ 12 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്യാന്‍ സിനിമയ്ക്ക് സാധിക്കും. കേരളത്തിന് വെളിയിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :