റൊമാന്റിക് ഗാനവുമായി മഞ്ജു വാര്യര്‍, വീഡിയോ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (11:15 IST)

മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജുവാര്യര്‍. നല്ലൊരു ഗായിക കൂടിയായ താരം പാടിയ കിം കിം എന്ന് തുടങ്ങുന്ന ഗാനം തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ കാതലര്‍ ദിനം എന്ന സിനിമയിലെ ഒരു റൊമാന്റിക് ഗാനം ആലപിച്ചിരിക്കുയാണ് മഞ്ജു. അതും സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനില്‍ നിന്നു തന്നെ.മെല്‍ബണിലെ ഗ്രേറ്റ് ഓഷ്യന്‍സില്‍ നിന്ന് പാടുന്ന വീഡിയോ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

'ലൊക്കേഷന്‍ പാട്ടിനെ ഓര്‍മ്മപ്പെടുത്തുമ്പോള്‍!'എന്ന് കുറിച്ചുകൊണ്ട് 'എന്ന വിലൈ അഴകേ..' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുകയാണ് മഞ്ജു.

അതേസമയം മഞ്ജു വാര്യരുടെ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാലിനൊപ്പം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ബിജുമേനോപ്പം ലളിതം സുന്ദരം, കാളിദാസ് ജയറാമിന്റെ കൂടെ ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ ചിത്രങ്ങള്‍ അടുത്തുതന്നെ റിലീസാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :