'നിങ്ങള്‍ എന്നെ വിഡ്ഢിയെന്നും കഴിവില്ലാത്തവനെന്നും പരിഹസിക്കുമായിരിക്കും, പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളിലെത്തും'; പത്ത് വര്‍ഷം മുന്‍പ് ടൊവിനോ പറഞ്ഞു

രേണുക വേണു| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (21:58 IST)

സിനിമയിലെത്താന്‍ ഏറെ കഷ്ടപ്പെട്ട അഭിനേതാവാണ് ടൊവിനോ തോമസ്. ഇപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍മാരില്‍ ഒന്നാമനാണ് ടൊവിനോ. ഒന്നുമല്ലാതിരുന്ന കാലത്തില്‍ നിന്ന് മലയാള സിനിമയുടെ സൂപ്പര്‍താരമായ ടൊവിനോയുടെ ജീവിതം യുവാക്കള്‍ക്ക് പ്രചോദനമാണ് എന്നും.

പത്ത് വര്‍ഷം മുന്‍പ് ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 2011 ജൂണ്‍ 28 ന് ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ വരികള്‍ ആരാധകരുടേയും കണ്ണ് നനയിക്കുന്നു. ആ വരികള്‍ ഇങ്ങനെയാണ്: 'ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.'
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :