ലോസ്‌ ആഞ്ചലസിലെ 500 കോടി രൂപ വിലയുള്ള വീട്ടിൽ ലോക്ക് ഡൌണ്‍ ആഘോഷമാക്കി സണ്ണി ലിയോൺ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 മെയ് 2020 (12:26 IST)
ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ മുപ്പത്തൊമ്പതാം ജന്മദിനം ഈയിടെ ആഘോഷമാക്കിയതാണ് ആരാധകർ. സണ്ണി ലിയോണും ഭർത്താവ്
ഡാനിയല്‍ വെബ്ബറും കുട്ടികളും ഇപ്പോള്‍ ലോസ്‌ ആഞ്ചലസിലെ വീട്ടിലാണുള്ളത്. ഇപ്പോൾ ഈ വീടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.

സണ്ണി ലിയോണിന്റെ മുപ്പത്തിയാറാം പിറന്നാളിന് ഭർത്താവ്
വെബ്ബർ സമ്മാനമായി നൽകിയതാണത്രേ ലോസ് ആഞ്ചലസിലെ 500 കോടി രൂപ വിലയുള്ള വീട്. 43,560 ചതുരശ്ര അടിയിലുള്ള ആഡംബര വീട് ഒരേക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ധാരാളം സ്ഥലം ഉള്ളതുകൊണ്ടുതന്നെ മനോഹരമായ ലാന്‍ഡ്സ്‌കേപ്പാണ് വീട്ടിലുള്ളത്.

സെലിബ്രിറ്റികളുടെ ഭവന സമുച്ചയങ്ങളുള്ള ബെവര്‍ലി ഹില്‍സില്‍ നിന്ന് മുപ്പതു മിനിറ്റ് ദൂരത്തിലാണ് ഈ വീട്. അഞ്ച് കിടപ്പുമുറികളുള്ള വീട്ടിലെ ഫർണിച്ചറുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്നവയാണ്. സ്പെയിന്‍, നേപ്പാള്‍, ഇറ്റലി, ഇന്ത്യ എന്നീ രാജ്യങ്ങൾ സഞ്ചരിച്ചപ്പോൾ
ശേഖരിച്ച സാധനങ്ങൾ കൊണ്ടാണ് മുറികളിലെ ആർട്ട് വർക്ക് ഒരുക്കിയിരിക്കുന്നത്.

വീടിൻറെ ബാൽക്കണിയിൽ ഇരുന്നാൽ ലോസ് ആഞ്ചലസ് നഗരം മുഴുവനായി കാണാൻ സാധിക്കും. വിനോദത്തിനായി സ്പെഷ്യൽ റൂമുകളും, സിമ്മിംഗ് പൂളും തുടങ്ങി എല്ലാം ബംഗ്ലാവിൽ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :