കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (12:43 IST)
അസാമാന്യ മെയ്വഴക്കത്തിലൂടെ ആരാധകരെ എന്നും ഞെട്ടിക്കാറുളള താരമാണ് മോഹന്‍ലാല്‍. സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് അതിന് ഉദാഹരണം. ഇപ്പോഴിതാ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍. നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറി. എത്രതന്നെ തിരക്കുണ്ടെങ്കിലും വ്യായാമത്തിന് സമയം കണ്ടെത്താറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
നേരത്തെയും ലാല്‍ വ്യായാമത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആരാധകര്‍ക്ക് പ്രചോദനമാകാന്‍ കൂടിയാണ്. തന്റെ പ്രിയപ്പെട്ടവരോട് അദ്ദേഹം വ്യായാമം ചെയ്യുവാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
ബാറോസ് ഷൂട്ടിംഗ് തിരക്കിലാണ് നടന്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍. ദൃശ്യം 2 ആണ് അദ്ദേഹത്തിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.