നിറവയറില്‍ നൃത്തം, സ്നേഹ ശ്രീകുമാറിന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മെയ് 2023 (15:09 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. പ്രണയിച്ച് വിവാഹിതരായ താര ദമ്പതിമാര്‍ ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് 9 മാസം ഗര്‍ഭിണിയാണ് സ്‌നേഹ. ആദ്യത്തെ കണ്മണി ആയുള്ള കാത്തിരിപ്പ് ഇനി നീളില്ല.ഇപ്പോഴിതാ നിറവയറില്‍ നൃത്തം ചെയ്യുന്ന സ്നേഹയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

'എന്തരോ മഹാനുഭാവലു' എന്ന പാട്ടിന് ചുവടുവെക്കുകയാണ് നടി. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി കിട്ടിയിരിക്കുന്നത്.
പേളി മാണി, സൗഭാഗ്യ വെങ്കിടേഷ് തുടങ്ങിയവരും നിറവയറില്‍ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :