അവിടെ രണ്ടാം വിവാഹം,ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യ ഭാര്യക്ക് പറയാനുള്ളത് മനസ്സിനെറ്റ മുറിവിനെ കുറിച്ച്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മെയ് 2023 (10:53 IST)
ആശിഷ് വിദ്യാര്‍ഥി രണ്ടാമതും വിവാഹിതനായത് കഴിഞ്ഞദിവസമായിരുന്നു. 60 വയസ്സുള്ള അദ്ദേഹം 50 വയസ്സുകാരിയായ റുപാലി ബറുവയെയാണ് കല്യാണം കഴിച്ചത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുമ്പോള്‍ നടന്റെ ആദ്യ ഭാര്യയായ രജോഷി ബറുവയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയാകുന്നത്.

മനസ്സിനെറ്റ മുറിവിനെ കുറിച്ചാണ് ആദ്യത്തെ പോസ്റ്റ്. അമിത ചിന്തകള്‍ ഒഴിവാക്കി ജീവിതത്തില്‍ സമാധാനവും ശാന്തതയും കൊണ്ടുവരുന്നതിനെ കുറിച്ചാണ് മറ്റൊരു പോസ്റ്റ്.
ഒന്നും പറയാതെ പറയുകയാണ് രജോഷി ബറുവ. ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് ഇവര്‍.അര്‍ത്ത് വിദ്യാര്‍ഥിയാണ് രജോഷിയുടെ മകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :