ബാഹുബലിയിലെ ശിവകാമിയോ ? ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രമ്യ നമ്പീശന്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 6 നവം‌ബര്‍ 2021 (11:50 IST)

നടിയും ഗായികയുമായ രമ്യ നമ്പീശന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മലയാളത്തില്‍ തുടങ്ങി അന്യഭാഷ സിനിമകളിലാണ് നടി ഇപ്പോള്‍ സജീവമായുള്ളത്.

ഒരു ഇടവേളയ്ക്കു ശേഷം രമ്യ നമ്പീശന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു അഞ്ചാംപാതിര.


സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് രമ്യ സിനിമ ലോകത്ത് എത്തുന്നത്.

ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി തുടങ്ങിയ ചിത്രങ്ങളിലൂടെ നടി സിനിമാ ലോകത്ത് സജീവമായി.
തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :