'പേട്ട'യ്ക്ക് ശേഷം രജനിയും കാര്‍ത്തിക് സുബ്ബരാജും വീണ്ടും ഒന്നിക്കുന്നു ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (14:58 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വീണ്ടും സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നുവെന്ന വിവരമാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ 'പേട്ട'യ്ക്ക് ശേഷം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് രജനിയുമായി വീണ്ടും കൈകോര്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.അദ്ദേഹത്തിന്റെ 169-ാം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.2022ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കേണ്ട തരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് സംവിധായകനും നടനും കഥ ചര്‍ച്ച ചെയ്തിരുന്നു.സുബ്ബരാജിന്റെ കഥ ഇഷ്ടമാകുകയും രജനി സിനിമയുമായി മുന്നോട്ടുപോകാന്‍ സമ്മതം മൂളി എന്നുമാണ് വിവരം.സിരുത്തെ സിവയുടെ 'അണ്ണാത്തെ' ചിത്രീകരണം ഇനിയും ബാക്കിയാണ്.ഈ സിനിമയുടെ ചിത്രീകരണത്തിലേക്ക് അദ്ദേഹം അടുത്തുതന്നെ കടക്കാനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :