കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 31 മെയ് 2023 (11:08 IST)
ഗൗതമിന്റെ രഥം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് പുണ്യ എലിസബത്ത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി.
ഇതുമായി ബന്ധപ്പെട്ട വീഡിയോ നടി പങ്കുവെച്ചിട്ടുണ്ട്.ടോബി കൊയ്പ്പള്ളിയാണ് പുണ്യയുടെ പ്രതിശ്രുത വരന്‍. ആറുമാസങ്ങള്‍ക്കുശേഷം ടോബിയെ കാണാന്‍ പോകുമ്പോള്‍ അവനായി പൂക്കള്‍ വാങ്ങി ബൊക്കെ തയ്യാറാക്കിയാണ് നടിയുടെ യാത്ര.
ഒരു ദിവസത്തെ ലീവെടുത്ത് എയര്‍പോര്‍ട്ടിലെത്തി ടോബിയെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.