അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ നിത്യ മേനോനും ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ജൂലൈ 2021 (15:01 IST)

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ നടി നിത്യ മേനോനും ഉണ്ടെന്നാണ് വിവരം. പവന്‍ കല്യാണ്‍,റാണ ദഗുബാട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബിജു മേനോന്‍ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ പവന്‍ കല്യാണ്‍ എത്തും. പവന്റെ ഭാര്യയുടെ വേഷത്തില്‍ നിത്യ മേനോന്‍ എത്തുമെന്നാണ് വിവരം. മലയാളത്തില്‍, ഗൗരി നന്ദയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

പവന്‍ കല്യാണും നിത്യ മേനോനും ഒരുമിച്ച് അഭിനയിക്കുന്നത് ഇതാദ്യമാണ്.ഭീംല നായക് എന്ന കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന റീമേക്കിന് ഇതുവരെയും പേര് നല്‍കിയിട്ടില്ല.സിതാര എന്റര്‍ടൈന്‍മെന്റ്‌സ് ചിത്രം നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :