'ഒരിക്കലും അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത് ’: റായി ലക്ഷ്മി

ഒരിക്കലും അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത് ’: ജൂലി 2ലെ അഭിനയത്തെക്കുറിച്ച് റായി ലക്ഷ്മി

AISWARYA| Last Updated: വ്യാഴം, 16 നവം‌ബര്‍ 2017 (16:43 IST)
മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി.
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരത്തിന്റെ ബോളിവുഡ് ചിത്രം ‘ജൂലി 2’ പുറത്തിറങ്ങാന്‍ കാ‍ത്തിരിക്കുകയാണ് ആരാധകര്‍. തന്റെ ആദ്യ ഹിന്ദി ചിത്രമായ ജൂലി 2ലെ അഭിനയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് റായി ലക്ഷ്മി. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ആ രംഗങ്ങളിലെ അഭിനയം അത്ര എളുപ്പമായിരുന്നില്ലെന്നാണ് ലക്ഷ്മി പറയുന്നത്.

”എനിക്കറിയില്ല, ഞാന്‍ അതിനെ കുറിച്ച് സംസാരിക്കണമോയെന്ന്. ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം എനിക്ക് ജൂലിയില്‍ അഭിനയിക്കേണ്ടി വന്നു. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. എന്റെ കഥാപാത്രത്തിന്, അവള്‍ക്കൊട്ടും താല്‍പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നുവെന്നും താരം കൂട്ടി ചേര്‍ത്തു

നവംബര്‍ 24 ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയ്. ചിത്രത്തില്‍ വേറിട്ട കഥാപാത്രമാകും ലക്ഷ്മിയുടെത്. അതിനിടയിലാണ് ആരാധകരെ ആവേശത്തിലാക്കികൊണ്ട് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങിയത്. ദീപക് ശിവദാസാനി സംവിധാനം ചെയ്ത 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ജൂലി2.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :