എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍; സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് മീര ജാസ്മിന്റെ പുതിയ ചിത്രം

'ആത്മാവിന്റെ സൂര്യകിരണങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

രേണുക വേണു| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (13:21 IST)

സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് നടി മീര ജാസ്മിന്റെ പുതിയ ചിത്രം. അതീവ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രായം റിവേഴ്‌സ് ഗിയറിലാണെന്നാണ് ഈ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്.

'ആത്മാവിന്റെ സൂര്യകിരണങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.

1982 ഫെബ്രുവരി 15 നാണ് മീരയുടെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ്സാണ് പ്രായം. എന്നാല്‍ ഇപ്പോള്‍ താരം പോസ്റ്റ് ചെയ്യുന്ന ഗ്ലാമറസ് ചിത്രങ്ങള്‍ കണ്ടാല്‍ 40 വയസ്സായെന്ന് ആരും പറയില്ലെന്നാണ് ആരാധകരുടെ കമന്റ്.

വിവാഹശേഷമാണ് മീര സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. ഭര്‍ത്താവിനൊപ്പം വിദേശത്താണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മീര തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :