കസവു സാരിയില്‍ സുന്ദരിയായി മീനാക്ഷി, കയ്യടിച്ച് സനുഷയും നമിതയും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (17:18 IST)

സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. വിഷു ആശംസകളുമായി എത്തിയ താര പുത്രിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമാതാരങ്ങളായ സനുഷയും നമിതയും മീനാക്ഷിയുടെ തങ്ങളുടെ സുഹൃത്തിനെ കസവ് സാരിയില്‍ കണ്ട സന്തോഷം പങ്കുവെച്ചു.

അടുത്തിടെയായിരുന്നു മീനാക്ഷി പിറന്നാളാഘോഷിച്ചത്. ദിലീപും കാവ്യാ മാധവനും മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പിറന്നാള്‍ ആഘോഷിക്കാനായി എത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരപുത്രി തന്നെ പങ്കുവെച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :