കൈതി വില്ലന്‍ ഇനി മമ്മൂട്ടി ചിത്രത്തില്‍, വന്‍ ബജറ്റില്‍ ആക്ഷന്‍ പടം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (14:27 IST)
മമ്മൂട്ടി പുതിയ സിനിമയുടെ തിരക്കിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ ചിത്രീകരണം കോയമ്പത്തൂരില്‍ പുരോഗമിക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നിര്‍മ്മിക്കുന്നത്. ഈ ആക്ഷന്‍ ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നു.ലോകേഷ് കനകരാജിന്റെ കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് അര്‍ജുന്‍ ദാസ്. ഈ സിനിമക്ക് ശേഷം നിരവധി അവസരങ്ങളാണ് നടന് ലഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിലും യുവനടന്‍ ഉണ്ടാകും.

ടര്‍ബോയില്‍ ഒരു പ്രധാന കഥാപാത്രത്തെ അര്‍ജുന്‍ ദാസ് അവതരിപ്പിക്കുമെന്നാണ് കേള്‍ക്കുന്നത്. മോഹന്‍ലാലിന്റെ എംപുരാനിലും അര്‍ജുന്‍ ദാസ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വിഷ്ണു ശര്‍മ്മ ക്യാമറയും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും ഒരുക്കുന്നു. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.കൊച്ചി, ദുബായ് എന്നിവിടങ്ങളിലും ഷൂട്ടുണ്ട്. 100 ദിവസത്തില്‍ കൂടുതല്‍ ചിത്രീകരണം നീളാനാണ് സാധ്യത.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :