മമ്മൂട്ടിക്ക് നായിക സംവൃത, സത്യന്‍ അന്തിക്കാട് ചിത്രം ഡിസംബറില്‍ ?!

മമ്മൂട്ടി, സംവൃത, സത്യന്‍ അന്തിക്കാട്, ഇക്ബാല്‍ കുറ്റിപ്പുറം, Mammootty, Samvritha, Sathyan Anthikkad, Iqbal Kuttippuram
Last Modified തിങ്കള്‍, 8 ജൂലൈ 2019 (15:11 IST)
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്ന് സൂചന. 2020 വിഷു ചിത്രമായി പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയെന്നാണ് അറിയുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി സുനില്‍ എത്തുമെന്നും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. സം‌വൃത നായികയായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?’ എന്ന ചിത്രം ഈയാഴ്ച റിലീസ് ചെയ്യുകയാണ്. നേരറിയാന്‍ സി ബി ഐ, പോത്തന്‍‌വാവ, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്നീ മമ്മൂട്ടിച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സംവൃത.

സത്യന്‍ അന്തിക്കാട് - മമ്മൂട്ടി ടീം ഒരുമിക്കുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ഇക്‍ബാല്‍ കുറ്റിപ്പുറമാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സത്യന്‍ സിനിമകള്‍ എഴുതിയത് ഇക്‍ബാലായിരുന്നു.

22 വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുന്നത്. അര്‍ത്ഥം, കളിക്കളം, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, ഗോളാന്തരവാര്‍ത്ത, ഒരാള്‍ മാത്രം തുടങ്ങിയവയാണ് സത്യന്‍ - മമ്മൂട്ടി ടീമിന്‍റെ സിനിമകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :