19 വര്‍ഷങ്ങള്‍,വെട്ടം ലൊക്കേഷനില്‍ ദിലീപും പ്രിയദര്‍ശനും...

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 മെയ് 2023 (12:17 IST)
പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി നടന്‍ ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായും നടനായും മലയാള സിനിമയില്‍ സജീവം. വെട്ടം സിനിമയില്‍ പ്രിയദര്‍ശനും ദിലീപിനും ഒപ്പം പ്രവര്‍ത്തിച്ച ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം.
'വെട്ടം മയിലാടും തുറയിലെ മാന്തോപ്പിന്റെ തണലില്‍.....
വീണയുമൊത്ത് നാട് ചുറ്റാനിറങ്ങിയ ഗോപാലകൃഷ്ണന്‍
'ഒരു കാതിലോല ഞാന്‍ കണ്ടീലാ....' യുടെ രണ്ടാം ചരണത്തിന് മുന്‍പുള്ള ബി ജി എം....വീണയ്ക്ക് കടക്കാന്‍ തോട്ടുവരമ്പുകള്‍ക്കു കുറുകെ പാലമായി കിടക്കുന്ന ഗോപാലകൃഷ്ണന്‍

എല്ലാം ഓര്‍മ്മകള്‍'-ശ്രീകാന്ത് മുരളി കുറിച്ചു.

2004 ഓഗസ്റ്റ് 20ന് പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രമാണ് വെട്ടം. പ്രണയവും ഹാസ്യവും ഒരേ അളവില്‍ ചേര്‍ത്താണ് പ്രിയദര്‍ശന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തിലെ ഓരോ സീനുകളും ആസ്വാദകരുടെ മനസ്സില്‍ ഇന്നുമുണ്ടാകും.ദിലീപും, കലാഭവന്‍ മണിയും, ജഗതിയും, ഇന്നസെന്റും സിനിമയുടെ തുടക്കത്തില്‍ തന്നെ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുകയും പിന്നീടത് അവസാനം വരെ നിര്‍ത്താതെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തു.കലാഭവന്‍ മണിയും സുകുമാരിയും നമ്മളെ വിട്ടുപോയല്ലോയെന്ന നഷ്ടബോധം ഓരോ സിനിമാപ്രേമികളുടെ മനസ്സിലുണ്ടാകും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :