ചരിത്ര വിജയത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി,100 കോടി ക്ലബ്ബില്‍ കണ്ണൂര്‍ സ്‌ക്വാഡ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (09:04 IST)
100 കോടി ക്ലബ്ബില്‍ ഇടം നേടി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. കളക്ഷന്റെ കൂടെ മൊത്തം ബിസിനസ് കൂടി ചേരുമ്പോള്‍ 100 കോടി നേട്ടം ഉണ്ടാക്കാന്‍ സിനിമയ്ക്കായി എന്ന് നിര്‍മാതാക്കള്‍ തന്നെ അറിയിച്ചിരിക്കുകയാണ്.

ആഗോള ബിസിനസ്സില്‍ 100 കോടി നേടാന്‍ കണ്ണൂര്‍ സ്‌ക്വാഡിനും ആയി.ആഗോള ബിസിനസ്സില്‍ കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് മമ്മൂട്ടി കമ്പനി സന്തോഷം പങ്കുവെച്ചുകൊണ്ട് എഴുതി.

ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രേരകശക്തിയായ പ്രേക്ഷകരുടെ അചഞ്ചലമായ പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി. കൂടുതല്‍ നേട്ടങ്ങളും അവിസ്മരണീയ നിമിഷങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും നിര്‍മ്മാണ കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കുറിപ്പില്‍ എഴുതിയിരിക്കുന്നു.
നവാഗതനായ റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ സെപ്റ്റംബര്‍ 28നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :