അഞ്ചാഴ്ചകള്‍ തിയറ്ററുകള്‍ ഭരിച്ച് കണ്ണൂര്‍ സ്‌ക്വാഡ്, സ്‌ക്രീനുകളുടെ എണ്ണത്തില്‍ ഇപ്പോഴും ഒരു കുറവുമില്ല !

കെ ആര്‍ അനൂപ്| Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (15:16 IST)
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം 80 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി കഴിഞ്ഞു.റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. സിനിമ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
തിയേറ്ററുകളില്‍ എത്തിയിട്ട് ഒരു മാസം പിന്നിടുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. അഞ്ചാം വരത്തിലേക്ക് കടക്കുമ്പോള്‍ സ്‌ക്രീനുകളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. കേരളത്തില്‍ മാത്രം 130ലേറെ സ്‌ക്രീനുകളില്‍ ആണ് അഞ്ചാംവാരത്തിനും കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശനം തുടരുന്നത്. നാലാം വാരത്തില്‍ സിനിമയ്ക്ക് ലഭിച്ച സ്‌ക്രീനുകളുടെ എണ്ണത്തില്‍ മാറ്റമില്ലാതെയാണ് അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുന്നത്. മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാന്‍ ആവാത്ത നേട്ടമാണ് കണ്ണൂര്‍ സ്‌ക്വാഡിന് ലഭിച്ചിരിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :