സാരിയോടുള്ള സ്‌നേഹം, ചിരി അഴകില്‍ കനിഹ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (17:06 IST)
സിനിമയിലെത്തി നടി കനിഹയുടെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി.
1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.A post shared by (@kaniha_official)

2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച നടി 2009ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി. ടെലിവിഷന്‍ അവതാരിക കൂടിയായിരുന്നു കനിഹ.തമിഴില്‍ ജെനീലീയ, ശ്രിയ ശരണ്‍, സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയും കനിഹ പേരെടുത്തു.
മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത 'സിബിഐ 5: ദി ബ്രെയിന്‍' എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ പാപ്പനിലാണ് നടിയെ ഒടുവില്‍ ആയി കണ്ടത്.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ബ്രോ ഡാഡി' എന്ന കോമഡി എന്റര്‍ടെയ്നറിലും കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :