ഇന്ത്യന്‍ 2 വില്‍ അഭിനയിക്കാന്‍ കമല്‍ഹാസന്‍ വാങ്ങുന്നത് 150 കോടി ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

ഇപ്പോള്‍ ഇതാ ഇന്ത്യന്‍ 2 വില്‍ അഭിനയിക്കാന്‍ കമല്‍ഹാസന്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള കണക്കുകളാണ് പുറത്തുവരുന്നത്

രേണുക വേണു| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (09:09 IST)

വര്‍ഷങ്ങളായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. കമല്‍ഹാസനെ നായകനാക്കി 1996 ല്‍ ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരാധകരെ തേടിയെത്തുന്നത്.

ഇപ്പോള്‍ ഇതാ ഇന്ത്യന്‍ 2 വില്‍ അഭിനയിക്കാന്‍ കമല്‍ഹാസന്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള കണക്കുകളാണ് പുറത്തുവരുന്നത്. വമ്പന്‍ പ്രതിഫലം വാങ്ങിയാണ് കമല്‍ഹാസന്‍ ഇന്ത്യന്‍ 2 വില്‍ അഭിനയിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏകദേശം 150 കോടിയാണ് പ്രതിഫലമായി കമല്‍ഹാസന്‍ വാങ്ങുന്നതെന്ന് ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് സിനിമയില്‍ ഒരു സൂപ്പര്‍താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരിക്കും ഇത്.

രാകുല്‍ പ്രീത് സിങ്, കാജല്‍ അഗര്‍വാള്‍, പ്രിയ ബവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ് തുടങ്ങി വന്‍ താരനിരയാണ് ഇന്ത്യന്‍ 2 വില്‍ അണിനിരക്കുന്നത്. റെഡ് ജയന്റ് മൂവീസും ലിക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. സംഗീതം അനിരുദ്ധ് രവിചന്ദര്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :