ത്രില്ലടിപ്പിക്കാന്‍ ജോജു ജോര്‍ജ് വീണ്ടുമെത്തുന്നു, അണിയറയില്‍ പുത്തന്‍ ചിത്രമൊരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 മെയ് 2021 (15:03 IST)

ജോജു ജോര്‍ജിന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. നവാഗതയായ ആന്‍ സരിഗ എന്ന സംവിധായികയുമായി നടന്‍ അടുത്തതായി ഒരു ചിത്രം ചെയ്യുന്നുണ്ടെന്നാണ് വിവരം. വലിയ ബജറ്റിലൊരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ഇത് എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും.

തുറമുഖം, മാലിക് ,സ്റ്റാര്‍, പീസ്,മധുരം തുടങ്ങി നിരവധി ചിത്രങ്ങളാണ് ജോജുവിന്റെതായി പുറത്തുവരാനുള്ളത്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനിലും ശ്രദ്ധേയമായ ഒരു വേഷത്തില്‍ ജോജു എത്തുന്നുണ്ട്. മമ്മൂട്ടിയുടെ വണ്‍ ആണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ധനുഷിനൊപ്പം നടന്റെ ജഗമേ തന്തിരം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ജൂണ്‍ 18 ന് പ്രേക്ഷകരിലേക്ക് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :