റിലീസ് ചെയ്ത് രണ്ടു വര്‍ഷം പിന്നിടുന്നു, 'ജോസഫ്' ഓര്‍മ്മകളില്‍ ജോജു ജോര്‍ജ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 മെയ് 2021 (11:54 IST)

ജോജു ജോര്‍ജിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ജോസഫ്. നടന് നെഞ്ചോട് ചേര്‍ത്തു വയ്ക്കാവുന്ന ചിത്രങ്ങളിലൊന്ന്. എം പത്മകുമാര്‍ സംവിധാനം ചെയ്ത് 2018-ല്‍ പുറത്തിറങ്ങിയ ചിത്രം അടുത്തിടെ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. ഈ സിനിമയുടെ ഓര്‍മ്മകളിലാണ് ജോജുജോര്‍ജ്. തന്റെ പ്രിയപ്പെട്ട ജോസഫ് എന്ന കഥാപാത്രത്തിന്റെ രൂപം ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്കായി നടന്‍ പങ്കുവെച്ചു.

2018ലെ ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാന്‍ സിനിമയ്ക്കായി.കുറ്റാന്വേഷണത്തിലുള്ള അസാധാരണമായ കഴിവുളള റിട്ടയേര്‍ഡ് പോലീസുകാരനായ ജോസഫിന്റെ ജീവിതത്തിലൂടെ ആയിരുന്നു കഥ മുന്നോട്ടു പോയത്. മികച്ച പ്രകടനമാണ് ജോജു ജോര്‍ജ് കാഴ്ചവച്ചത്. കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഷഹീ കബീര്‍ തന്റെ ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് തിരക്കഥ ഒരുക്കിയത്.മാധവനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :