1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jayasurya Family photos

ജയസൂര്യയ്ക്കായി ഭാര്യ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളോ ? പുത്തന്‍ ഫോട്ടോഷൂട്ടുമായി സരിത

ജയസൂര്യ
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജയസൂര്യയുടെ ഭാര്യ സരിത. ഭാര്യയെ സൂപ്പര്‍ വിമണ്‍ എന്ന് വിളിക്കാനാണ് നടന് കൂടുതലിഷ്ടം. നടനും നിര്‍മ്മാതാവുമായ ജയസൂര്യയുടെ ഭാര്യയായി ഒതുങ്ങാതെ സ്വന്തം മേഖലയില്‍ മികവു തെളിയിച്ച ആളാണ് സരിത.
എറണാകുളത്തെ പനമ്പിള്ളി നഗറില്‍ സരിതയ്ക്ക് ഒരു ഡിസൈനിങ് സ്റ്റുഡിയോയുണ്ട്. ഇപ്പോഴിതാ സരിതയ്‌ക്കൊപ്പം ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് എത്തിയ ജയസൂര്യയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ ' ഒരുങ്ങുകയാണ്.വെള്ളം സംവിധായകന്‍ 
പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 13 ന് തിയേറ്ററുകളിലെത്തും.
അടുത്ത ലേഖനം
'വിനായകനൊപ്പം'; സെല്‍ഫി ചിത്രവുമായി ടിനി ടോം