അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഫെബ്രുവരി 2022 (15:46 IST)
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‌മ പർവ്വത്തിന് അഡീഷണൽ സ്ക്രിപ്‌റ്റ് എഴുതിയ രവിശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ജയസൂര്യയാണ് റൈറ്റർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത്.
ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രചയിതാവ് ഷാഹി കബീറിന്‍റേതാണ് തിരക്കഥ. മിസ്റ്ററി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.