പ്രീ-സെയില്‍സില്‍ തിളങ്ങി ജയറാമിന്റെ 'ഓസ്ലര്‍', ഓപ്പണിങ് ഡേ എത്ര നേടും?

Jayaram and Mammootty, Ozler Movie, Mammootty in Ozler, Ozler Movie review, Mammootty in Ozler, Cinema News, Webdunia Malayalam
Jayaram and Mammootty
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 ജനുവരി 2024 (15:13 IST)
ജയറാമിന്റെ 'എബ്രഹാം ഓസ്ലര്‍' വിജയകരമായി പ്രദര്‍ശനം തുടരുന്നു.മിഥുന്‍ മാനുവല്‍ തോമസാണ് ഈ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളോടെ തുടങ്ങാനായ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ പ്രീ സെയില്‍സ് ബിസിനസ് കണക്കാണ് പുറത്തുവന്നിരിക്കുന്നത്.ALSO READ:
ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയറുവേദന ഉണ്ടാകാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം


പ്രീ-സെയില്‍സില്‍ 92.85 ലക്ഷം രൂപ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലമായി ജയറാമിന്റെ ചിത്രങ്ങള്‍ക്ക് ഇത്ര വലിയ ഹൈപ്പ് ലഭിച്ചിട്ട്. അതുകൊണ്ടുതന്നെ നടനെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലാണ്. ഫ്രൈഡേ മാറ്റിനി ട്വിറ്റര്‍ ഫോറം പങ്കിട്ട പ്രീ-സെയില്‍സ് കണക്കുകള്‍ പ്രകാരം, 797 ഷോകളുടെ 59,629 ടിക്കറ്റുകളും വിറ്റു, 92.85 ലക്ഷം രൂപയുടെ കണക്ഷന്‍ ആണ് ഇതിലൂടെ നേടിയത്. ഓപ്പണിങ് ഡേ ബോക്സ് ഓഫീസില്‍ 3 കോടിയില്‍ കൂടുതല്‍ നേടുമെന്നാണ് കണക്കുകൂട്ടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :